Thursday 24 May 2018 10:37 AM IST : By സ്വന്തം ലേഖകൻ

‘ഒപ്പമുള്ളത് തന്റെ അച്ഛനാണെന്നു പറഞ്ഞു, എന്നിട്ടും...’; പൊട്ടിക്കരഞ്ഞ് നടി–വിഡിയോ

hari-teja

തീയറ്ററിൽ താൻ അപമാനിക്കപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ടെലിവിഷൻ അവതാരകയും നടിയുമായ ഹരിതേജ. തീയറ്ററുകളിൽ തരംഗമായ മഹാനടി കാണുന്നതിനിടെയാണ് താരം അപമാനിക്കപ്പെട്ടത്. ഫെയ്സ്ബുക്കിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം ഹരി പങ്കുവച്ചത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങൾ ഹരി തേജ പങ്കുവച്ചത്.

സിനിമ പകുതിയോളം പൂർത്തിയായ സമയത്തായിരുന്നു ഹരിതേജയുടെ ആത്മാഭിമാനത്തിന് തന്നെ ക്ഷതമേറ്റ സംഭവം നടന്നത്. സിനിമാ കാണാനെത്തിയ സ്ത്രീയിൽ നിന്നാണ് തനിക്ക് അപമാനമേറ്റതെന്ന് ഹരി തേജ പറയുന്നു.

സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം. തന്റെ കൂടെയുള്ളത് അച്ഛനാണെന്ന് പറഞ്ഞിട്ടു പോലും, അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരി വേദനയോടെ പറയുന്നു. തന്റെ മുൻപിൽ വച്ചു കുടുംബം ഒന്നാകെ അപമാനിക്കപ്പെട്ടത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഹരിതേജ ഫെയ്സ്ബുക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

ഇത്തരത്തിൽ സിനിമാതാരങ്ങളെ കൈകാര്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മാന്യമായ പെരുമാറ്റം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതായും ഹരിതേജ പറഞ്ഞു. കുച്ചിപ്പുഡി നർത്തകിയായ ഹരി ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. തുടർന്ന് ബിഗ്ബോസ് തെലുങ്കിലും പങ്കെടുത്തു.