Wednesday 18 March 2020 06:13 PM IST : By സ്വന്തം ലേഖകൻ

'കുടുംബത്തോടൊപ്പം കൂടുതൽ നേരം...'; ക്വാറന്റിനിൽ മധുരി ദീക്ഷിത്തും കുടുംബവും! ചിത്രം വൈറൽ

madhuri76677

ക്വാറന്റിനിൽ കഴിയുന്ന ബോളിവുഡ് സൂപ്പർതാരം മധുരിയുടെയും കുടുംബത്തിന്റെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാധുരി തന്നെയാണ് ചിത്രം ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ക്വാറന്റിനിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിയുന്നു എന്നാണ് മാധുരി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. എല്ലാവരും കൃത്യമായ നിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും മാധുരി കുറിക്കുന്നു.

ലോകമെമ്പാടും മന്ത്രിമാരും സിനിമാ- സ്പോട്സ് താരങ്ങളും ഉൾപ്പെടെ പ്രശസ്തരായ നിരവധിപേർ ക്വാറന്റിനിൽ കഴിയുന്നുണ്ട്. പൃഥ്വിരാജ് നായകനായ 'ആടുജീവിത'ത്തില്‍ അഭിനയിക്കുന്ന ഒമാൻ നടൻ ഡോ. താലിബ് അൽ ബാദുഷിയും ഹോം ക്വാറന്റിനിൽ കഴിയുകയാണ്. ചിലർ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അവസരമായി ഈ ദിവസങ്ങളെ കാണുന്നു. ക്വാറന്റിൻ വീടിനുള്ളിൽ ആഘോഷമാക്കുന്നവരുമുണ്ട്.  

Tags:
  • Movies