Saturday 14 March 2020 05:15 PM IST : By സ്വന്തം ലേഖകൻ

‘നിന്നെ മിസ് ചെയ്യും ചക്കരേ…’; ഭാഗ്യലക്ഷ്മിയ്ക്ക് ആശംസകളുമായി മഞ്ജു പിള്ള! ചിത്രം വൈറൽ

manjuhvyfyfds

മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയാണ് ‘തട്ടീം മുട്ടീം’. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു, നസീർ സംക്രാന്തി എന്നിവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ. എട്ടുവർഷമായി ഒരു കുടുംബം പോലെയാണ് ഇതിലെ അഭിനേതാക്കളും. പരമ്പരയിൽ ഭാഗ്യലക്ഷ്മിയുടെ അനിയനായി എത്തുന്നത് സ്വന്തം സഹോദരനായ സിദ്ധാർത്ഥ് തന്നെയാണ്. 

ഇപ്പോഴിതാ മീനാക്ഷിയായി പ്രേക്ഷകരുടെ മനം കവർന്ന ഭാഗ്യലക്ഷ്മി സീരിയൽ വിട്ടുപോവുകയാണെന്ന വാർത്തകളും പുറത്തുവരുന്നു. അഭിനയത്തോട് താൽക്കാലികമായി വിട പറയുകയാണ് ഭാഗ്യലക്ഷ്മി. അഭിനയത്തിനൊപ്പം തന്നെ നഴ്സായി ജോലി ചെയ്തുവരുകയായിരുന്നു താരം. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോവുകയാണ്. 

പരമ്പരയിൽ അമ്മയായി വേഷമിട്ട മഞ്ജു പിള്ളയ്ക്കൊപ്പമുള്ള ഭാഗ്യലക്ഷ്മിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ‘നിന്നെ മിസ് ചെയ്യും ചക്കരേ…’ എന്ന കുറിപ്പോടെയാണ് മഞ്ജു പിള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2011 നവംബർ അഞ്ചിനാണ് സീരിയൽ ആരംഭിക്കുന്നത്. 2014, 2016 വർഷങ്ങളിൽ പരമ്പരയ്ക്ക് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.

Tags:
  • Movies