Friday 24 May 2019 02:22 PM IST : By സ്വന്തം ലേഖകൻ

മിയ സംവിധായികയാകുന്നതായി ‘ഫെയ്സ്ബുക്’; താൻപോലും അറിഞ്ഞിട്ടില്ലെന്ന് താരം!

miya-actress4567

മലയാളി താരം മിയ ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ്. മിയ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക് പേജിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ പേരിൽ വെരിഫൈഡായ ഒരു ഫെയ്സ്ബുക് അക്കൗണ്ട് മാത്രമേ ഉള്ളൂവെന്നും, മറ്റ് അക്കൗണ്ടുകളിൽ നിന്നുവരുന്ന സന്ദേശങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും താരം കുറിച്ചു. 

മിയയുടെ വ്യാജ അക്കൗണ്ട് വച്ച് നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോർട്ടുകളും താരം പങ്കുവച്ചിട്ടുണ്ട്. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മിയ ആരാധകർക്ക് മുന്നിലെത്തി തട്ടിപ്പ് നടക്കുന്നതായി അറിയിച്ചു. സംവിധായികയാകുന്ന കാര്യത്തെക്കുറിച്ച്‌ താൻപോലും അറിഞ്ഞിട്ടില്ലെന്നും മിയ വെളിപ്പെടുത്തി.