Tuesday 06 July 2021 07:20 PM IST : By സ്വന്തം ലേഖകൻ

'ഇറ്റ്സ് എ ബോയ്'; പൊന്നോമന പിറന്ന സന്തോഷം പങ്കുവച്ച് മിയയും അശ്വിനും

miyadddbbabby

മലയാളത്തിന്റെ പ്രിയതാരം മിയയ്ക്ക് ആൺകുഞ്ഞ് പിറന്നു. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഇൻസ്റ്റഗ്രാമിലൂടെയാണ് പൊന്നോമനയുമൊത്തുള്ള ചിത്രവും സന്തോഷവും ദമ്പതികൾ ആദ്യമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

"ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. വീട്ടിലെ നാലാമത്തെ കുഞ്ഞായതു കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ ഈസി ജോബാണ്."- മിയ പറയുന്നു. വ്യവസായി അശ്വിന്‍ ഫിലിപ്പ് ആണ് താരത്തിന്റെ ജീവിത പങ്കാളി. മിയയുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷപൂര്‍വമാണ് ഏറ്റെടുത്തത്. 

Tags:
  • Movies