Wednesday 22 January 2020 10:26 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍, അതിലൊന്ന് ഒളിഞ്ഞു നോട്ടത്തിനുള്ളതാണ്!’; വെളിപ്പെടുത്തി നമിത പ്രമോദ്

namitha-pramod445

ബാലതാരമായി സിനിമയിലെത്തി സൂപ്പർ ഹീറോയിനായി മാറിയ നടിയാണ് നമിത പ്രമോദ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇൻസ്റ്റാഗ്രാമിലെ തന്റെ അക്കൗണ്ടുകളെപ്പറ്റി നമിത വെളിപ്പെടുത്തി. തനിക്ക് മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെന്നാണ് താരത്തിന്റെ രസകരമായ വെളിപ്പെടുത്തല്‍. 

"ഇന്‍സ്റ്റാഗ്രാമില്‍ വളരെ വൈകിയാണ് ഞാന്‍ അക്കൗണ്ട് തുടങ്ങിയത്. മറ്റു നടിമാരെക്കാൾ എനിക്ക് ഫോളോവേഴ്‌സ് കുറഞ്ഞതില്‍ അസൂയയുണ്ട്. എല്ലാവരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സിനെ വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക് അതിനുള്ള ക്ഷമയില്ല. അച്ഛന്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് ഞാന്‍ പോസ്റ്റ് ചെയ്യാറുള്ളത്. 

എനിക്കിപ്പോൾ മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉണ്ട്. ഒന്ന് ആരാധകരുമായി നിരന്തരം സംവദിക്കുന്നത്, മറ്റൊന്ന് പേഴ്‌സണല്‍ ആവശ്യങ്ങൾക്ക്, മൂന്നാമത്തെ അക്കൗണ്ട് ഒളിഞ്ഞു നോട്ടത്തിനുള്ളതാണ്. നടിമാരിൽ ചിലർ എന്നെ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യുന്നില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് മൂന്നാമത്തെ അക്കൗണ്ട് ഉപയോഗിക്കുന്നത്. എന്റെ അറിവില്‍ ഒട്ടുമിക്ക നായികമാര്‍ക്കും വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്." - നമിത പ്രമോദ് പറയുന്നു.

Tags:
  • Gossips
  • Movies