Thursday 16 May 2019 06:27 PM IST : By സ്വന്തം ലേഖകൻ

‘‘ഞാന്‍ എന്റെ ഫോട്ടോ ഗൂഗിളിൽ തിരയില്ല’’! കാരണം പറഞ്ഞ് അദിതി റാവു

adhithi-new

തെന്നിന്ത്യയിലും താരമായ ബോളിവുഡ് നടിയാണ് അദിതി റാവു ഹൈദരി. മണിരത്നത്തിന്റെ കാട്ര് വെളിയിടൈ, ചെക്ക ചെവന്ത വാനം എന്നീ ചിത്രങ്ങളിലൂടെ അടുത്തിടെ താരം വീണ്ടും തമിഴിൽ സജീവമായി.

തന്റെ ഫോട്ടോ താൻ ഗൂഗിളില്‍ തിരയാറില്ലെന്നാണ് അദിതി പറയുന്നത്. അതിന് കാരണവും താരം പറയുന്നുണ്ട്. ഒരു ചാറ്റ് ഷോയിലാണ് അദിതിയുടെ തുറന്നു പറച്ചിൽ.

‘‘ഒരിക്കല്‍ ഞാൻ ഗൂഗിളിൽ എന്റെ ചിത്രം തിരഞ്ഞു. പക്ഷേ കണ്ട ഫോട്ടോകള്‍ അത്ര നല്ലതായിരുന്നില്ല. ഒരു സിനിമയിലെ, നഗ്നമായ എന്റെ പുറംഭാഗമുള്ള ഫോട്ടോകളായിരുന്നു അതൊക്കെ. അതോടെ എന്റെ ചിത്രം ഗൂഗിളില്‍ തിരയില്ലെന്നു തന്നെ ഞാൻ തീരുമാനിച്ചു’’. - അദിതി പറയുന്നു.