Wednesday 02 January 2019 05:31 PM IST : By സ്വന്തം ലേഖകൻ

ബച്ചൻ കുടുംബത്തിലെ ‘കൊച്ചൻ’ വരുന്നു? ഒരു ചിത്രം ബി ടൗണിൽ ചർച്ചയാകുന്നു

aditya_nandi

ഒരൊറ്റ ചിത്രം കൊണ്ടുതന്നെ ബച്ചൻ കുടുംബത്തിലെ ഇളയ ‘കൊച്ചൻ’ താരമായിക്കഴിഞ്ഞിരിക്കുകയാണ്. ബിഗ് ബിയുടെ മകളുടെ മകൻ അഗസ്ത്യ നന്ദിയുടെ ചിത്രമാണ് ഇപ്പോൾ ബി ടൗണിലെ ചർച്ചാ വിഷയം. സഹോദരി നവ്യ നവേലി പങ്കുവച്ച ചിത്രം താരകുടുംബത്തിലെ ഇളമുറക്കാരന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നു വരവിന്റെ  വിളംബരം എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ബച്ചന്‍റെ പേരക്കുട്ടികളാണ്‌ 19 വയസുകാരിയായ നവ്യ നവേലിയും 17 വയസുകാരനായ അഗയ്സ്ത്യ നന്ദയും. മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെയും നിഖില്‍ നന്ദയുടെയും മക്കള്‍. ഇരുവരുടെയും സിനിമാ പ്രവേശത്തെക്കുറിച്ച് ഇത് വരെ ഒരറിയിപ്പും ഉണ്ടായിട്ടില്ലെങ്കിലും അത് ഏതു നിമിഷവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അത് കൊണ്ട് തന്നെ വിദേശത്ത് പഠിക്കുന്ന ഇരുവരും എന്ത് ചെയ്താലും വാര്‍ത്തയാണ്. ഇന്നലെ അനിയനോടൊപ്പമുള്ള ഫോട്ടോ നവ്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തപ്പോഴത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇതിനു മുന്‍പ് രണ്ടവസരങ്ങളില്‍ അമ്മാവന്‍ അഭിഷേക് ബച്ചന്‍ അഗസ്ത്യയുടെ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു. അഗസ്ത്യയുടെ കഴിഞ്ഞ രണ്ടു പിറന്നാളുകള്‍മായിരുന്നു അത്.