Thursday 23 May 2019 06:30 PM IST : By സ്വന്തം ലേഖകൻ

‘ഇപ്പോള്‍ എന്റെ പ്രായത്തിലുള്ളവര്‍ കോളേജിലോ, കല്യാണ പന്തലിലോ, ലേബര്‍ റൂമിലോ ഒക്കെയായിരിക്കും’! വൈറലായി അഹാനയുടെ രസികൻ കുറിപ്പ്

ahana

നടൻ കൃഷ്ണകുമാറിന്റെ മകളും മലയാളത്തിന്റെ യുവനായികയുമാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ അഹാന, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം അടുത്തിടെ പങ്കു വച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍. തന്റെ ചിത്രവും ചെറു കുറിപ്പും സഹിതമാണ് പോസ്റ്റ്. ഏറെ രസകരമാണ് കുറിപ്പ്.

‘ജീവിതത്തിലെ ആ കാലഘട്ടത്തിലൂടെ ആണ് ഞാനിപ്പോൾ കടന്നു പോകുന്നത്. മുപ്പതു വയസ് പ്രായമുള്ളവര്‍ അവരുടെ മൂന്ന്, നാല്, അഞ്ച് വയസുള്ള കുട്ടികള്‍ക്ക് എന്നെ അന്റി എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ആന്റിക്ക് ഹായ് പറയൂ, ആന്റിയെ നോക്കൂ…. ചിരിക്കൂ. ടെക്നിക്കലി അത് ശരിയാണ്. അത് കേൾക്കുമ്പോൾ ഈ ഫോട്ടോയിൽ കാണുന്നത് പോലെയായിരിക്കും എന്റെ മുഖം. കാരണം ഇതെല്ലാം എനിക്ക് പുതിയതാണ്. ഏറെ കൗതുകം ഉണർത്തുന്ന പ്രായമാണിത്. ഇപ്പോള്‍ എന്റെ പ്രായത്തിലുള്ളവര്‍ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കില്‍ ലേബര്‍ റൂമിലോ ഒക്കെയായിരിക്കും’.– അഹാന കുറിച്ചു.

അഹാനയുടെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.