Monday 16 September 2019 04:40 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യ സംരക്ഷണത്തിന് പണം മുടക്കേണ്ടതില്ല, എല്ലാം അടുക്കളയിൽ തന്നെയുണ്ട്! ഐശ്വര്യ റായ് തുറന്നു പറയുന്നു

aiswarya-new

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ബോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാർ ഐശ്വര്യ റായ്. 45–ാം വയസ്സിലും അതീവ സുന്ദരിയായിരിക്കുന്നതിന്റെ കാരണമാണ് താരം പറയുന്നത്.

ധാരാളം വെള്ളം കുടിക്കുമെന്നും കടലമാവും മഞ്ഞളും ചേർത്ത് ക്രീം ആക്കിയോ തൈരും ചേർത്ത ഇവയുടെ മിശ്രിതമോ മുഖത്തു പുരട്ടുമെന്നുമാണ് താരം പറയുന്നത്.

സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഐശ്വര്യ പറയുന്നത്. സൗന്ദര്യം സംരക്ഷിക്കുന്ന വസ്തുക്കൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്നും താരം വ്യക്തമാക്കുന്നു.