Saturday 18 July 2020 11:41 AM IST : By സ്വന്തം ലേഖകൻ

ഐശ്വര്യയെയും ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു! ആശങ്കയോടെ ബോളിവുഡ്

bacchan

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവരെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.
ഞായറാഴ്ചയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് 19 സ്ഥിരീകരിച്ചത്. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും കഴിഞ്ഞ ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റീനിലായിരുന്നു ഐശ്വര്യ. രോഗബാധയെത്തുടര്‍ന്ന് 77കാരനായ അമിതാഭ് ബച്ചനെയും അഭിഷേകിനെയും നേരത്തേ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.

Tags:
  • Movies