Monday 25 May 2020 10:36 AM IST : By സ്വന്തം ലേഖകൻ

അജിത്തും ശാലിനിയും ആശുപത്രിയിൽ! ആശങ്ക പങ്കുവച്ച് ആരാധകർ: വിഡിയോ വൈറൽ

ajith

കോവിഡ് 19 ലോകമാകെ പടരുമ്പോൾ, തമിഴിന്റെ സൂപ്പർതാരം അജിത്തും ഭാര്യ ശാലിനിയും ആശുപത്രി സന്ദർശനം നടത്തിയത് ആരാധകരെ ആശങ്കയിലാഴ്ത്തി. ഇരുവരും ഒന്നിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

മാസ്ക് അണിഞ്ഞാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. നിരവധി ആരാധകരാണ് വിഡിയോ പങ്കുവച്ച്, താരത്തിന്റെയും ശാലിനിയുടെയും ആരോഗ്യകാര്യത്തിലുള്ള ജാഗ്രത പങ്കുവയ്ക്കുന്നത്. എന്നാൽ ഭയപ്പെടാൻ ഒന്നുമില്ലെന്നും റെഗുലർ ചെക്കപ്പിന് എത്തിയതാണ് താരമെന്നും റിപ്പോർട്ടുകളുണ്ട്.