തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. ഇരുവരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിൽ ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും വരുക പതിവാണ്.
ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുളള ഒരു ഫൊട്ടൊയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്രാൻസിൽ അവധി ആഘോഷിക്കുന്നതിനിടിൽ പകർത്തിയ ചിത്രമാണെന്നാണ് സൂചന.
2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. അനൗഷ്ക, അദ്വൈക് എന്നിവരാണ് ദമ്പതികളുടെ മക്കൾ.