Thursday 20 February 2020 02:54 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിഞ്ഞിട്ട് 20 വർഷം, ശാലിനിക്ക് നൽകിയ ആ ഉറപ്പ് അജിത്ത് തെറ്റിച്ചിട്ടില്ല! കഥ ഇങ്ങനെ

ajith-new

തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും ദീർഘകാലം പ്രണയിച്ച് വിവാഹിതരായവരാണ്. ഇപ്പോഴിതാ, വിവാഹത്തിന് മുൻപ് അജിത്ത് ശാലിനിക്ക് കൊടുത്ത ഒരു ഉറപ്പിന്റെ കഥായാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

ഒരേ സമയം ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്യില്ല, മാസത്തിൽ 15 ദിവസം മാത്രമേ ഷൂട്ടിങ്ങിന് പോകൂ, ബാക്കി 15 ദിവസവും കുടുംബത്തിന് ഒപ്പം ചിലവഴിക്കും. എന്നായിരുന്നു അജിത് ശാലിനിക്ക് നൽകിയ ഉറപ്പ്. എത്ര ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂൾ ആണെങ്കിലും അജിത് ഈ വാക്ക് പാലിക്കാറുണ്ടത്രേ.

വലിമൈ ആണ് അജിത്തിന്റെ പുതിയ ചിത്രം. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുഷ്കയും ആദ്വിക്കുമാണ് അജിത്–ശാലിനി ദമ്പതികളുടെ മക്കൾ.