Tuesday 12 November 2019 10:57 AM IST : By സ്വന്തം ലേഖകൻ

5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് പണം നൽകി തല! ജീവിതത്തിലും അജിത് താരം തന്നെ

ajith-new

തമിഴ് ജനതയുടെ തലയാണ് സൂപ്പർസ്റ്റാർ അജിത് കുമാർ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും നൻമനിറഞ്ഞ നായകനാണെന്ന് താൻ എന്നു താരം പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിന് ഏറ്റവും പുതിയ ഒരു ഉദാഹരണം.

5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് പണം നൽകിയാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നത്. ഗായത്രി എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ആണ് ഇക്കാര്യം ലോകം അറിഞ്ഞത്. 5000 പേര്‍ക്ക് സൗജന്യമായി കണ്ണ് സര്‍ജറി നടത്തിയെന്നും അതിനുള്ള പണം നൽകിയത് തല അജിത്ത് ആണെന്നും പോസ്റ്റിൽ പറയുന്നു. അജിത്തിന്റെ ചിത്രവും ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ബോക്സ് ഓഫീസില്‍ 200 കോടി രൂപ നേടിയ ‘വിശ്വാസം’ എന്ന ചിത്രത്തിലൂടെയാണ് താരം ഈ വർഷം ആരംഭിച്ചത്. തുടര്‍ന്ന് എച്ച്.വിനോദിന്റെ ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം വിജയം തുടർന്നു.