13 വര്‍ഷത്തിനു ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കിയതിനു പിന്നാലെ പിന്തുണയും പ്രോത്സാഹനവും നല്‍കിയ ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും, കായിക രംഗത്തുള്ളവര്‍ക്കും നന്ദി പറഞ്ഞ് നടൻ അജിത് കുമാർ.
‘എനിക്ക് ലഭിച്ച സ്‌നേഹവും പ്രോത്സാഹനവുമാണ് എന്റെ അഭിനിവേശത്തിന്റെ ചാലകശക്തി. എന്റെ പരിമിതികള്‍ മറികടക്കാനും കടമ്പകള്‍ മറികടക്കാനും മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ പുതിയ നാഴികക്കല്ലുകള്‍ ലക്ഷ്യമിടാനുമെല്ലാം ഇതാണ് എന്നെ പ്രചോദിപ്പിക്കുന്നത്. എന്റെ ഈ യാത്ര നിങ്ങളെ കുറിച്ച് കൂടിയുള്ളതാണ്. ട്രാക്കിലെ ഓരോ നിമിഷവും നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ സാക്ഷ്യപ്പെടുത്തലാക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധമാണ്’. - താരത്തിന്റെ മാനേജര്‍ അജിത്തിനു വേണ്ടി എക്‌സിലൂടെ കുറിച്ചു.
24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്തു.