Monday 24 February 2020 04:30 PM IST : By സ്വന്തം ലേഖകൻ

മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്! തലയുടെ ലാളിത്യത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ajith-new

ലാളിത്യമുള്ള പെരുമാറ്റത്താൽ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് തെന്നിന്ത്യയുടെ പ്രിയനായകൻ തല അജിത് കുമാർ. ഇപ്പോഴിതാ, തന്റെ മാനേജരുടെ വിവാഹ ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിക്കുന്ന അജിത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹ ചടങ്ങിന് എത്തിയ അതിഥികളെ അജിത് നേരിട്ടെത്തി സ്വീകരിക്കുന്നതാണ് ദൃശ്യം. വിവാഹ ചടങ്ങില്‍ നിന്നുമുള്ള അജിത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.