Wednesday 22 September 2021 09:18 AM IST : By സ്വന്തം ലേഖകൻ

ബൈക്കിൽ ലോകം ചുറ്റാൻ അജിത്ത്: ചർച്ചകൾ സജീവമാക്കി മാരല്‍ യാര്‍സാലുമായുള്ള കൂടിക്കാഴ്ച

ajith-kumar

തമിഴകത്തിന്റെ പ്രിയനായകന്‍ അജിത്ത് കുമാര്‍ ഒരു കടുത്ത ബൈക്ക് പ്രേമിയാണെന്നത് എല്ലാവർക്കുമറിയാവുന്നതാണ്. പല ഘട്ടങ്ങളിലും ബൈക്കിലുള്ള അജിത്തിന്റെ ത്രസിപ്പിക്കുന്ന വിഡിയോകള്‍ ആരാധകർ ആഘോഷമാക്കിയിട്ടുമുണ്ട്.

ബൈക്കിൽ ലോകം കറങ്ങാൻ അജിത്ത് തീരുമാനിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഇതിന്റെ ആദ്യ സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. സിനിമയിൽ നിന്നും അദ്ദേഹം ഒരു ഇടവേള എടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളും പുറത്തുവന്നതോടെ ഈ ചർച്ചകൾ സജീവമാകുകയാണ്. ഏഴ് ഭൂഖണ്ഡങ്ങളിലും 64 രാജ്യങ്ങളിലും ബൈക്കിൽ സഞ്ചരിച്ച വ്യക്തിയാണ് മാരൽ.

തന്റെ പുതിയ ചിത്രം ‘വാലിമൈ’യുടെ ചിത്രീകരണത്തിനായി റഷ്യയിലെത്തിയ അജിത്, രാജ്യത്തുടനീളം ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു.