Saturday 16 February 2019 02:14 PM IST : By സ്വന്തം ലേഖകൻ

മരയ്ക്കാരെ കാണാൻ തലയെത്തി! ചിത്രങ്ങള്‍ വൈറൽ

ajith-new

വിവിധ ഭാഷകളിലെ വൻ താരങ്ങളുടെ സംഗമ വേദിയാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ നായകനാകുന്ന ഈ ബിഗ് ബജറ്റ് ഹിസ്റ്റോറിക്കൽ ഫിക്ഷനിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരങ്ങളായ അർജുൻ, പ്രഭു, കന്നഡ താരം കിച്ച സുദീപ് എന്നിവർക്കൊപ്പം മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വൻ താരനിരയുടെ സാന്നിധ്യമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളിൽ സാക്ഷാൽ തലയെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ അഭിനയിക്കാനല്ല, സൗഹൃദ സന്ദർശനത്തിനാണ് തല അജിത് കുമാർ മരയ്ക്കാറുടെ ഷൂട്ടിങ് സ്ഥലത്തെത്തിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്.

അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതും റാമോജിയിലാണ്. മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ടെന്നറിഞ്ഞായിരുന്നു അജിത്തിന്റെ അപ്രതീക്ഷിത സന്ദർശനം. സെറ്റിൽ എത്തിയ അജിത് പ്രിയദർശനുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഹിന്ദി ചിത്രമായ ‘പിങ്ക്’ തമിഴിൽ പുനർനിർമ്മിക്കുന്നതാണ് അജിത്തിന്റെ പുതിയ ചിത്രം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് നിർമ്മിക്കുന്നത്.