Saturday 20 April 2019 10:18 AM IST : By സ്വന്തം ലേഖകൻ

‘കുട്ടിത്തല’യും സിംപിളാണ്! ആദ്വിക്കിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

a1

വിളിപ്പേര് ‘തല’യെന്നാണെങ്കിലും തീരെ ‘തലക്കന’മില്ലാത്ത, രസികരുടെ രാജാവാണ് കോളിവുഡ് സൂപ്പർസ്റ്റാർ അജിത് കുമാർ. സിനിമ വിട്ടാൽ, വാഹനങ്ങളും കുടുംബവുമാണ് തലയുടെ ഹരം. അതിൽ തന്നെ ‘ഫാമിലി മാൻ’ ഇമേജ് അൽപ്പം കൂടി ഉയർന്നു നിൽക്കും. സിനിമയുടെ തിരക്കുകളില്ലാത്തപ്പോൾ, ഭാര്യ ശാലിനിയും മക്കളുമടങ്ങുന്ന കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന താരം അവർക്കൊപ്പം യാത്രകളും ഔട്ടിങ്ങുമൊക്കെയായി ജോളിയാക്കാറാണ് പതിവ്.

തലയുടെ മകൻ ആദ്വിക്കിനെ ‘കുട്ടിത്തല’യെന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ജനനം മുതൽ ആദ്വിക്കിന്റെ പുത്തൻ വിശേഷങ്ങൾക്കായി തലയുടെ രസികർ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ കുട്ടിത്തലയുടെ പുതിയ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. രസകരമായ ചിരിയോടെ, അമ്മ ശാലിനിയോടൊപ്പം നിൽക്കുന്ന ആദ്വിക്കിനെ കണ്ട്, ‘എത്ര സിംപിളാണ്’ എന്നാണ് കാണികൾ ഒരേ സ്വരത്തിൽ പറയുന്നത്.

കുറച്ചു കാലം മുമ്പ്, ആദ്വിക്കിന്റെ സ്കൂള്‍ കായികമേള കാണാന്‍ ആദ്വിക്കിനൊപ്പം എത്തിയ അജിത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിരുന്നു.

a2

മറ്റുള്ള മാതാപിതാക്കളോടൊപ്പം മകന്റെ പ്രകടനം ആകാംഷയോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന, ഓടിത്തളര്‍ന്ന് അവശനായ മകനെയും തോളത്തിട്ട് നടന്ന് നീങ്ങുന്ന തലയുടെ ചിത്രങ്ങള്‍ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.