Saturday 17 November 2018 11:14 AM IST : By സ്വന്തം ലേഖകൻ

അക്ഷരയുടെ ചിത്രങ്ങൾ ചോർത്തിയത് പ്രമുഖ നടിയുടെ മകൻ?; അന്വേഷണം മുൻകാമുകനിലേക്ക്; നാടകീയം

ah

അക്ഷരഹാസന്റെ നഗ്ന ചിത്രങ്ങൾ ചോർന്ന സംഭവം സിനിമാലോകത്തും സോഷ്യൽ മീഡിയയിലും ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. സംഭവം വിവാദമായതിനൊപ്പം സംശയത്തിന്റെ നിഴൽ പലരിലേക്കും നീളുകയും ചെയ്തു. ഇപ്പോഴിതാ സംഭവം പുതിയ തലങ്ങളിലേക്ക് നീളുകയാണ്. അക്ഷരഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ബോളിവുഡ് നടി രതി അഗ്നിഹോത്രിയുടെ മകൻ തനൂജ് വിർവാണിയെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

അക്ഷരാഹാസനും തനൂജ് വീർവാണിയും തമ്മിൽ ഒരു കാലത്ത് പ്രണയത്തിലായിരുന്നുവെ. 2016ലാണ് അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇരുവരും വേർപിരിയുന്നത്. ഈ സംഭവത്തിന്റെ ചുവടു പിടിച്ചാണ് പൊലീസിന്റെ അന്വേഷണം.

അക്ഷയ തന്റെ സ്വകാര്യ ചിത്രങ്ങൾ തനൂജുമായി പങ്കുവെച്ചിരുന്നതായി പൊലീസിന് ഇതിനോടകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് പൊലീസ് അന്വേഷണം തനൂജിലേക്ക് നീണ്ടത്. അക്ഷയ തനൂജുമായുളള ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ കൊണ്ടെത്തിച്ചതെന്നാണ് പൊലീസിന്റെ അനുമാനം

അതേസമയം സംഭവം നിർഭാഗ്യകരമാണെന്നും തന്റെ കയ്യിൽ അക്ഷരയുടെ ചിത്രങ്ങൾ ഇല്ലെന്നും തനൂജ് പ്രതികരിച്ചു. അത്തരമൊരു തരംതാണ പ്രവൃത്തി ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും തനൂജ് പറഞ്ഞു.

‘മീ ടൂ’ പോലെയുളള വിപ്ലവങ്ങള്‍ നടക്കുന്ന കാലത്ത് തനിക്കെതിരെയുള്ള ഇത്തരം പ്രചരണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് അക്ഷര ഹാസന്‍ പ്രതികരിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യത്തിന്റെ ഇരയാണ് താനെന്നും അവർ വ്യക്തമാക്കി.

‘‘എന്റെ സ്വകാര്യ ചിത്രങ്ങള്‍ ആരാണ്, എന്തിനാണ് പരസ്യപ്പെടുത്തിയതെന്ന് അറിയില്ല. എന്റെ നിസ്സഹായാവസ്ഥയില്‍ ആ ചിത്രങ്ങള്‍ നിറംപിടിപ്പിച്ച തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്നത് കൂടുതല്‍ മുറിപ്പെടുത്തുന്നു’’.– അക്ഷര പറഞ്ഞു.

അക്ഷര മുംബൈ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് അറിയാനാണ് നിയമനടപടി സ്വീകരിച്ചതെന്നും താരം ട്വീറ്റ് ചെയ്തു. തനിക്കെതിരെ ഇന്റര്‍നെറ്റില്‍ നടക്കുന്ന അധിക്ഷേപത്തില്‍ ഇനി ആരും പങ്കാളികളാവരുതെന്നും അക്ഷര അപേക്ഷിക്കുന്നു. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അനുമാനം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു.