Friday 13 December 2019 02:09 PM IST : By സ്വന്തം ലേഖകൻ

ഭാര്യയ്ക്ക് ‘വിലയേറിയ’ സമ്മാനം നൽകി അക്ഷയ് കുമാർ! വൈറലായി ട്വിങ്കിളിന്റെ പോസ്റ്റ്

akshay-new

ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നയ്ക്ക് ബോളിവുഡിന്റെ സൂപ്പർതാരം അക്ഷയ് കുമാർ നൽകിയ ‘വിലയേറിയ’ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സവാള കൊണ്ടുള്ള കമ്മൽ സെറ്റാണ് ട്വിങ്കിളിന് അക്ഷയ് നൽകിയ ഗിഫ്റ്റ്.

കുതിച്ചുയരുന്ന സവാളയുടെ വില രാജ്യമെങ്ങും ചർച്ചയാകുമ്പോള്‍ അക്ഷയ് കുമാറിന്റെ സമ്മാനം ചിരി പടർത്തുന്നതാണ്.

കപിൽ ശർമയുടെ ഷോയിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ഭർത്താവ് ഈ സ്നേഹസമ്മാനം നൽകിയതെന്ന് ട്വിങ്കിൾ കുറിച്ചു. സമ്മാനത്തിന്റെ ചിത്രവും ട്വിങ്കിൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.