Friday 30 July 2021 11:43 AM IST : By സ്വന്തം ലേഖകൻ

സ്‌കൂൾ നിർമ്മാണത്തിന് ഒരു കോടി: അക്ഷയ് കുമാറിന് കയ്യടി

akshay-kumar

കശ്മീരിൽ സ്‌കൂൾ നിർമ്മാണത്തിന് ബോളിവുഡ് നടൻ അക്ഷയ് കുമാർ ഒരു കോടി രൂപ സംഭാവന നൽകി. ജൂലൈ 27ന് സ്‌കൂളിന്റെ കല്ലിടൽ ചടങ്ങിൽ അക്ഷയ് വിഡിയോ കോളിലൂടെ പങ്കെടുത്തിരുന്നു. അക്ഷയിന്റെ പിതാവ് ഹരി ഓം ഭാട്ടിയയുടെ പേരിലാകും ഈ സ്കൂൾ അറിയപ്പെടുക.

കഴിഞ്ഞ ജൂൺ 17ന് താരം ബോഡർ സെക്യൂരിറ്റി ഫോഴ്സിലെ ജവാൻമാരെ സന്ദർശിച്ചപ്പോഴാണ് അവിടെയുള്ള സ്കൂളിന്റെ ജീർണാവസ്ഥ കണ്ട് പുതുക്കി പണിയാനായി ഒരു കോടി രൂപ നൽകാൻ തീരുമാനിച്ചത്.