Monday 01 June 2020 09:11 AM IST : By സ്വന്തം ലേഖകൻ

എ.എൽ വിജയ് അച്ഛനായി! കാത്തിരുന്ന കൺമണിയെത്തിയ സന്തോഷത്തിൽ കുടുംബം

vijay-new

തമിഴ് സിനിമയിലെ യുവസംവിധായകൻ എ.എൽ വിജയ് അച്ഛനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിജയ്യുടെ ഭാര്യ ഐശ്വര്യ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിജയ്യോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിജയ്യുടെ സഹോദരനും നടനുമായ ഉദയ ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായ് 11നായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. ഡോക്ടറാണ് ഐശ്വര്യ.

അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് വിജയ്യുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.