Monday 17 December 2018 06:10 PM IST : By സ്വന്തം ലേഖകൻ

‘ബത്‌ലഹേം താഴ്‌വര തഴുകി വരുന്നൊരു കുഞ്ഞിക്കാറ്റായ്’ അലീനിയയുടെ ക്രിസ്മസ് ഗാനം; വിഡിയോ

alinia

ഫാ. സെബാസ്റ്റ്യൻ ചാമക്കാല രചനയും സംഗീതവും നിർവഹിച്ച് അലീനിയ സെബാസ്റ്റ്യൻ പാടിയ ക്രിസ്മസ് ഗാനം വൈറൽ. യൂട്യൂബിൽ ഇതിനോടകം വലിയ കൂട്ടം കാഴ്ചക്കാരെ സ്വന്തമാക്കാൻ ‘ബത്‌ലഹേം താഴ്‌വര തഴുകി വരുന്നൊരു കുഞ്ഞിക്കാറ്റേ ചൊല്ലൂ...’ എന്നാരംഭിക്കുന്ന പാട്ടിനായി. അലീനയുടെ കുട്ടിത്തം തുളുമ്പുന്ന ആലാപന ശൈലിയാണ് പാട്ടിന്റെ മറ്റൊരു ഹൈലൈറ്റ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആരാധന സംഗീതത്തിന്റെ ചുമതല വഹിക്കുകയും , ലണ്ടൻ റീജിയണൽ കോഡിനേറ്റർ ആയി ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ വരികളും സംഗീതവും പാട്ടിന് പുതുമ സമ്മാനിക്കുന്നു. ക്രിസ്മസ് രാത്രിയിൽ ദേവാലയങ്ങളിൽ ആലപിക്കാവുന്ന രീതിയിലും , ക്രിസ്മസ് ആഘോഷ പരിപാടികളിൽ ആലപിക്കാവുന്ന രീതിയിലും ലളിതമായാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.