Saturday 02 February 2019 12:48 PM IST : By സ്വന്തം ലേഖകൻ

7 കോടിയുടെ ഫ്ളാറ്റിന് 13 കോടി! ജുഹുവിൽ മൂന്നാമത്തെ ആഡംബര ഭവനം സ്വന്തമാക്കി ആലിയ

aliya-new

തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. സിനിമകൾക്കൊപ്പം രൺബീർ കപൂറുമായുള്ള പ്രണയവും വിജയമാകുന്നതിന്റെ സന്തോഷത്തിലാകണം താരമിപ്പോൾ പുതിയ ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുന്നത്.

മുംബൈയിലെ സെലിബ്രിറ്റി കോളനിയായ ജുഹുവിലാണ് കോടികൾ വാരിയെറിഞ്ഞ് ആലിയ ഒരു പുതുപുത്തൻ ഫ്ളാറ്റ് വാങ്ങിയത്. പലപ്പോഴും ലേലത്തിലൂടെയാണ് താരങ്ങളിവിടെ ഇഷ്ടഫ്ളാറ്റുകള്‍ സ്വന്തമാക്കുക. അവിടെയും ആലിയ വ്യത്യസ്തയായതായാണ് വിവരം. 7 കോടിക്കു മുതല്‍ ഇവിടെ ഫ്ളാറ്റുകള്‍ ലഭിക്കുമ്പോള്‍ 13 കോടി വാരിയെറിഞ്ഞാണ് ഒന്നാം നിലയിലുള്ള 2300 ചതുരശ്രയടിയുള്ള 4 BHK ഫ്ളാറ്റ് ആലിയ തന്റെ പേരിലാക്കിയതത്രേ. 65 ലക്ഷത്തോളം ഇതിന്റെ റജിസ്ട്രേഷന്‍ ഇനത്തിലും ചിലവായി.

മൂന്നു വര്‍ഷം മുന്‍പ് ഇതേ ഇടത്ത് ആലിയ രണ്ടു ഫ്ളാറ്റുകള്‍ വാങ്ങിയിരുന്നു. അന്ന് രണ്ടു ഫ്ളാറ്റുകള്‍ക്കും കൂടി 8 കോടിയായിരുന്നു വില. സഹോദരി ഷഹീന്‍ ഭട്ടിനൊപ്പമായിരിക്കും ആലിയ ഇവിടേക്ക് താമസം മാറുക എന്നാണ് വാര്‍ത്തകള്‍.