Friday 20 September 2019 04:26 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ ഏറ്റവും നല്ല മനുഷ്യൻ; നിങ്ങളെപ്പോലെ ആരുമില്ല, ഐ ലവ് യൂ ഡാഡി’; ഹൃദയം കവർന്ന് ആലിയ!

aliya-cccf

പിതാവ് മഹേഷ് ഭട്ടിന്റെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഹൃദ്യമായ വാക്കുകളിലാണ് ആലിയ പിതാവിന് പിറന്നാൾ ആശംസകൾ നേർന്നത്. 

"കഴിഞ്ഞ 26 വർഷമായി ഞാൻ അച്ഛനെ അറിയുന്നു. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. ഒരുപക്ഷേ, ഏറ്റവും മികച്ചത്. ഒപ്പം ബുദ്ധിമാനും തമാശക്കാരനുമാണ്. വളരെയധികം കഴിവുളള വ്യക്തിയും. ഹാപ്പി ബർത്ത്ഡേ ഡാഡി. ഓരോ ദിവസവും നിങ്ങൾ എന്നെ അദ്‌ഭുതപ്പെടുത്തുന്നു. നിങ്ങളെപ്പോലെ ആരുമില്ല, ഞാൻ വീണ്ടും പറയുന്നു, ആരുമില്ല... ഐ ലവ് യൂ."- ആലിയയുടെ കുറിക്കുന്നു.

ആലിയ നായികയാവുന്ന ‘സടക് 2’ എന്ന സിനിമയുടെ സെറ്റിലാണ് മഹേഷ് ഭട്ടിന്റെ പിറന്നാൾ ആഘോഷം. മകൾ പൂജ ഭട്ട് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടു. ‘സഡക്’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ‘സഡക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സഡക്കിലെ’ നായികാനായകന്മാർ. ‘സടക് 2’വിൽ പൂജാ ഭട്ടും അഭിനയിക്കുന്നുണ്ട്‌.

Tags:
  • Bollywood
  • Movies