Saturday 15 January 2022 02:51 PM IST : By സ്വന്തം ലേഖകൻ

എന്റെ മേൽ ചൊരിയുന്ന സ്നേഹത്തിന്...: ഇൻസ്റ്റഗ്രാമിൽ15 മില്യൺ ഫോളോവേഴ്‌സ്

allu-arjun

ഇൻസ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കി തെലുങ്ക് താരം അല്ലു അർജുൻ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമാണ് അല്ലു.

അല്ലുവിന് തൊട്ടുപിന്നാലെ നടൻ വിജയ് ദേവരകൊണ്ടയുമുണ്ട്. 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്.

‘15 മില്യൺ. എന്റെ മേൽ ചൊരിയുന്ന സ്നേഹത്തിന് എല്ലാവർക്കും ഒരുപാട് നന്ദി. എല്ലാവർക്കും മകരസംക്രാന്തി ആശംസകൾ’.– അല്ലു കുറിച്ചു.

പുഷ്പയാണ് അല്ലുവിന്റേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.