Tuesday 18 February 2020 09:42 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ പിരിയാൻ കാരണം ധനുഷ് അല്ല, വിവാഹമോചനം എന്റെ മാത്രം തീരുമാനം’! തുറന്നു പറഞ്ഞ് അമല

amala

മുൻ ഭർത്താവും സംവിധായകനുമായ എ.എൽ വിജയ്‌യുമായി പിരിയാൻ കാരണം നടൻ ധനുഷ് അല്ലെന്ന് തെന്നിന്ത്യൻ നായിക അമല പോൾ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു താരം. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകൾ അനാവശ്യമാണെന്നും വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും അമല പറഞ്ഞു.

‘എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണ്’.–അമല പറയുന്നു. രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താൻ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല വ്യക്തമാക്കി.

അമല പോൾ–എ.എൽ. വിജയ് വിവാഹബന്ധം തകരാൻ കാരണം ധനുഷ് ആണെന്ന് വിജയ്‌യുടെ പിതാവും നിർമാതാവുമായ അളകപ്പൻ ആരോപിച്ചിരുന്നു. വിവാഹശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല തീരുമാനിച്ചിരുന്നതെന്നും ധനുഷാണ് തിരികെ വരാൻ നിർബന്ധിച്ചതെന്നുമായിരുന്നു അളകപ്പൻ പറഞ്ഞത്.