Wednesday 22 January 2020 10:43 AM IST : By സ്വന്തം ലേഖകൻ

നടി അമല പോളിന്റെ പിതാവ് പോൾ വർഗീസ് അന്തരിച്ചു! സംസ്‌കാരം 23ന് വൈകിട്ട്

actress-amala-paul-father33

നടി അമല പോളിന്റെ പിതാവ് പോൾ വർഗീസ് അന്തരിച്ചു. 61 വയസായിരുന്നു. പോൾ വർഗീസിന്റെ സംസ്‌കാരം ജനുവരി 23 ന് വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിൽ കൊച്ചിയിൽ നടക്കും.

ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് താരത്തിന്റെ പിതാവിന്റെ വിയോഗ വാർത്ത പുറംലോകമറിയുന്നത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു പോൾ വർഗീസ്.

കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ കത്തോലിക്കാ പള്ളിയിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോൾ മകനാണ്. 

Tags:
  • Movies