Monday 09 September 2019 04:11 PM IST : By സ്വന്തം ലേഖകൻ

‘ഇത്തരം കാര്യങ്ങള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു’! സ്വിം സ്യൂട്ടില്‍ പാറക്കെട്ടിൽ കയറി അമല: ചിത്രങ്ങൾ വൈറൽ

amala

തെന്നിന്ത്യയിലെ ജനപ്രിയ നായികമാരില്‍ ഒരാളാണ് അമല പോൾ. താരത്തിന്റെ പുതിയ ചിത്രമായ ആടൈ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ഏറ്റെടുത്തത്.

സോഷ്യല്‍ മീഡിയയിലും അമല സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ, ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന അമല പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്ന ചിത്രങ്ങളാണിത്.

ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് എന്ന കുറിപ്പോടെയാണ് അമല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.