Tuesday 16 April 2019 10:53 AM IST : By സ്വന്തം ലേഖകൻ

‘എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടല്ലോ, ദൈവം എനിക്കുതന്ന സമ്മാനം!’; സന്തോഷവാർത്ത പങ്കിട്ട് അമ്പിളി ദേവി

ambili-devi-preg

കഴിഞ്ഞ ജനുവരിയിൽ ആരാധകരെ ഞെട്ടിച്ച് വിവാഹിതരായവരാണ് സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും. ശേഷം ആരാധകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഇരുവർക്കും എതിരേ കടുത്ത വിമർശനങ്ങളും ഉയർന്നുവന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും പുല്ലുപോലെ തരണം ചെയ്ത് അവർ മുന്നോട്ടുപോയി. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത കൂടി പങ്കുവച്ചിരിക്കുകയാണ് ഈ ദമ്പതികൾ.  

വിഷു ദിനത്തിലാണ് അമ്പിളി ദേവി ആ നല്ല വാർത്ത ആരാധകരുമായി പങ്കുവച്ചത്. വീണ്ടും അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഭർത്താവ് ആദിത്യനും മകൻ അമർനാഥിനുമൊപ്പമുള്ള കുടുംബചിത്രവും അമ്പിളി ഇതിനോടൊപ്പം പങ്കുവച്ചു. മകൻ അമ്മയുടെ വയറ്റിൽ ഉമ്മ നൽകുന്ന ചിത്രത്തിനൊപ്പം അമ്പിളി കുറിച്ചതിങ്ങനെ;

"എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ! ദൈവം എനിക്കുതന്ന സമ്മാനം! ഇന്നുമുതൽ എന്റെ കുഞ്ഞുവാവയ്ക്കായുളള കാത്തിരുപ്പ്! എനിക്കും എന്റമ്മയ്ക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവയ്ക്കും വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ... ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!"