Thursday 22 August 2019 12:46 PM IST : By സ്വന്തം ലേഖകൻ

‘കരൾ 75 ശതമാനം പ്രവർത്തനരഹിതം, നട്ടെല്ലിൽ ക്ഷയം’! ആ അപകടം ജീവിതം മാറ്റിമറിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഗ് ബി

amithab

തന്റെ കരളിന്റെ എഴുപത്തിയഞ്ചു ശതമാനവും പ്രവർത്തനരഹിതമാണെന്ന് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ. കഴിഞ്ഞ 20 വർഷമായി 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താൻ ജീവിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ച ആളിൽ നിന്ന് രക്തം സ്വീകരിക്കേണ്ടി വന്നതാണ് തന്നെ ബാധിച്ചതെന്ന് അദ്ദേഹം പറയുന്നു.

കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന് 60 യൂണിറ്റ് രക്തം സ്വീകരിക്കേണ്ടി വന്നു. അതിലൊന്നിലായിരുന്നു അണുബാധ.

രോഗം കണ്ടെത്തിയപ്പോഴേക്കും 75 ശതമാനം കരളും നശിച്ചിരുന്നു. നട്ടെല്ലിൽ ക്ഷയരോഗം ബാധിച്ചത് 8 വർഷത്തിനു ശേഷമാണ് കണ്ടെത്തിയത്. അദ്ദേഹം കൂട്ടിച്ചേർത്തു.