Wednesday 13 October 2021 09:35 AM IST : By സ്വന്തം ലേഖകൻ

മാസം 18.9 ലക്ഷം രൂപ വാടക, 2.26 കോടി രൂപ ഡിപ്പോസിറ്റ്: രണ്ട് ആഡംബര ബംഗ്ലാവുകൾ വാടകയ്ക്ക് നൽകി ബിഗ് ബി

amithab-bachan

മുംബൈയിലെ ജുഹുവിലുള്ള തന്റെ രണ്ട് ആഡംബര ബംഗ്ലാവുകൾ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഒരു പ്രമുഖ ബാങ്കിന് വാടകയ്ക്ക് നൽകിയതായി റിപ്പോർട്ട്. വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ ഏറ്റവും താഴത്തെ നിലകളാണ് കൈമാറിയിരിക്കുന്നതത്രേ. ഇവയോട് ചേർന്നുള്ള മറ്റൊരു ആഡംബര ബംഗ്ലാവായ ജൽസയിലാണ് താരകുടുംബത്തിന്റെ താമസം. 120 കോടി വിലമതിപ്പുള്ളതാണ് ജൽസ.

15 വർഷത്തേയ്ക്കാണ് വാടക കരാർ. രണ്ടു ബംഗ്ലാവുകളും ചേർത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടുനൽകിയിരിക്കുന്നത്. പ്രതിമാസം 18.9 ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിട്ടുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാടകതുകയിൽ 25% വർധനവുണ്ടാകും. അതായത് 10 വർഷം കഴിയുമ്പോഴേക്കും 29 ലക്ഷം രൂപയായിരിക്കും വാടകയിനത്തിൽ ബച്ചൻ കുടുംബത്തിന് ലഭിക്കുക.

12 മാസക്കാലത്തെ വാടക (2.26 കോടി രൂപ) ബാങ്ക് ഡിപ്പോസിറ്റായി കൈമാറിയതായാണ് രേഖകൾ.