Monday 24 June 2019 12:26 PM IST : By സ്വന്തം ലേഖകൻ

‘ഒന്നൂടെ ഒന്ന് സൂക്ഷിച്ച് നോക്കിക്കേ, ആളെ മനസിലായോ...’? മേക്കോവർ എന്നാൽ ഇതാണ്: ഫസ്റ്റ് ലുക്ക് വൈറൽ

amithab-new

കരിയറിന്റെ ഒരു ഘട്ടം മുതൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും മികച്ച ചിത്രങ്ങളുമായി അമിതാഭ് ബച്ചൻ ബോളിവുഡിൽ തന്റെതായ ഒരു പാത വെട്ടിത്തുറന്നു.

കെട്ടിലും മട്ടിലും നിറയെ വ്യത്യസ്തതകളുമായാണ് താരം പലപ്പോഴും സ്ക്രീനിലെത്തുക. എന്നാൽ താരത്തിന്റെ പുതിയ ചിത്രം ഗുലാബോ സിതാബോയുടെ ഫസ്റ്റ്ലുക്ക് കണ്ടാൽ കടുത്ത ആരാധകർ പോലും ഒരു നിമിഷം ഞെട്ടും. സൂക്ഷിച്ചു നോക്കിയാലോ ഇത് ബിഗ് ബിയാണെന്ന് മനസ്സിലാകൂ.

നീണ്ട, നരച്ച താടിയും വലിയ വട്ടക്കണ്ണടയും വേറിട്ട മൂക്കും മുഖത്ത് നിറയെ ചുളിവുകളുമുള്ള ലുക്കിലാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചയായിരിക്കുകയാണിപ്പോൾ.

ഷൂജിത് സിർക്കാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രീകരണം പുരോഗമിക്കുന്ന ഗുലാബോ സിതാബോയിൽ ആയുഷ്മാൻ ഖുറാനെയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2020 ഏപ്രിൽ 24ന് ചിത്രം തീയേറ്ററുകളിലെത്തും.