Friday 22 February 2019 05:20 PM IST : By സ്വന്തം ലേഖകൻ

ഉത്സവത്തിമിർപ്പിൽ കളർഫുൾ പാട്ട്! ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്‌റ്റോറി’യിലെ ആദ്യ ഗാനമെത്തി

song-

ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്‌റ്റോറി’യിലെ ആദ്യ വിഡിയോ ഗാനമെത്തി. ഫെസ്റ്റിവൽ മൂഡിലുള്ള ഈ രസകരമായ ഗാനത്തിന്റെ സംഗീത സംവിധായകൻ നാദിർഷായാണ്. രാജീവ് ആലുങ്കൽ വരികളെഴുതിയ ഗാനം അഫ്സലാണ് ആലപിച്ചിരിക്കുന്നത്.

മനോഹരമായ നൃത്ത രംഗം കോർത്തിണക്കിയൊരുക്കിയ പാട്ടിൽ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിധ്യമുണ്ട്.

യുവതാരം രാഹുൽ മാധവിനെ നായകനാക്കി ഒരുക്കുന്ന ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്‌റ്റോറി’യിൽ മലയാളത്തിലെ വൻ താര നിര അണിനിരക്കുന്നു. ചിത്രം ഉടൻ തിയേറ്ററിലെത്തും.