Wednesday 20 March 2019 04:22 PM IST : By സ്വന്തം ലേഖകൻ

‘പൂളിൽ സ്വിം സ്യൂട്ടല്ലാതെ പിന്നെ സാരി ഉടുക്കണോ’; അനാർക്കലിയുടെ ചിത്രത്തിനെതിരെ സൈബർ ആങ്ങളമാർ

anarkali

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിനുള്ളിലൂടെ വട്ടമിട്ടു പറക്കാനാണ് ചില സൈബർ സദാചാരക്കാർക്ക് കമ്പം. താരങ്ങളുടെ പോസ്റ്റുകൾക്കും ഫോട്ടോകൾക്കും കീഴെ അസഭ്യവർഷം ചൊരിയുന്ന സൈബർ അങ്ങളമാരും കുറവല്ല. യുവനടി അനാർക്കലി മരിക്കാറാണ് നിർഭാഗ്യവശാൽ ഇത്തരക്കാരുടെ ഏറ്റവും ഒടുവിലത്തെ ഇര. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെയാണ് ഒരു കൂട്ടം പേര്‍ വിമർശനവുമായി എത്തിയിരിക്കുന്നത്. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞു നിൽക്കുന്നൊരു ചിത്രമാണ് നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.‍

തീർത്തും മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിച്ചത്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നായിരുന്നു കൂടുതല്‍ ആളുകളുടെയും ആവശ്യം. കമന്റുകളും ഉപദേശങ്ങളും പരിധി വിട്ടതോടെ നടിയെ പിന്തുണച്ച് ആരാധകരും എത്തി. നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു അനാർക്കലിയെ പിന്തുണച്ചുള്ള ശ്രദ്ധേയമായൊരു കമന്റ്.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് ആസിഫ് അലി ചിത്രം മന്ദാരത്തിലൂടെ നായികയായി മാറി. പാർവതി പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’യാണ് നടിയുടെ പുതിയ ചിത്രം.