Friday 18 January 2019 02:30 PM IST : By സ്വന്തം ലേഖകൻ

ഐശ്വര്യയുടെ കൈപിടിച്ച് അനീഷ് ജി മേനോൻ; താരവിവാഹം ഗുരുവായൂരിൽ–വിഡിയോ

aneesh

വിവാഹ ജീവിതത്തിലേക്ക് പിച്ചവച്ച് യുവനടൻ അനീഷ് ജി മേനോൻ. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ച് അനീഷ് ഐശ്വര്യ രാജന് മിന്ന് ചാര്‍ത്തി. സന്തോഷവാർത്ത അനീഷ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. നാളുകൾക്ക് മുമ്പ് താൻ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം അനീഷ് ആരാധകരോട് പങ്കുവച്ചത്.

മമ്മൂട്ടി ദി ബെസ്റ്റര്‍ ആക്ടര്‍ റിയാലിറ്റി ഷോയിലെ പ്രധാന താരങ്ങളിലൊരാളാണ് അനീഷ്. കൈരളി ടിവിയുടെ സ്റ്റാര്‍ ഹണ്ടിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.’ബെസ്റ്റ് ആക്ടര്‍’, ‘ദൃശ്യം’, ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’, ‘കാപ്പുച്ചിനോ’, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. സിനിമയോടൊപ്പ്ം സാമൂഹിക രംഗത്തും അനീഷ് നിറഞ്ഞ് നില്‍ക്കുന്നു. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.

an-3