Tuesday 06 October 2020 01:01 PM IST : By സ്വന്തം ലേഖകൻ

‘ബെഡ് കോഫി’യുമായി അനിൽ സക്കറിയ ; ഷോർട് ഫിലിം ശ്രദ്ധേയം

nyt

അനിൽ സക്കറിയ ചേന്നംകര എഴുതി സംവിധാനം ചെയ്ത 'ബെഡ് കോഫി' എന്ന ഷോർട് മൂവി പ്രേക്ഷക ശ്രദ്ധയേറ്റുവാങ്ങുന്നു. ഉഴപ്പുന്ന മകളെ പറ്റി ടീച്ചർ അച്ഛനോട്  പരാതി പറയുന്നതും, അതിനോടനുബന്ധിച്ചുണ്ടാകുന്ന രസകരവും ചിന്തിക്കേണ്ടതുമായ സംഭവങ്ങളിലൂടെയാണ് ഷോർട് മൂവി മുൻപോട്ട് പോകുന്നത്. വീക്കെൻഡ് മൂവീസ് നിർമിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനുവും സിറാജും ചേര്‍ന്നാണ്. എഡിറ്റിങ്ങ് നൗഷാദ് നാലകത്തും ബിജിഎം ടോണി ജോണ്‍സും നിര്‍വഹിച്ചിരിക്കുന്നു.

Tags:
  • Movies