Friday 10 September 2021 02:12 PM IST : By സ്വന്തം ലേഖകൻ

‘അണ്ണാത്തെ’യുടെ ഫസ്റ്റ്ലുക്ക് വൈറൽ: ചിത്രം ദീപാവലി റിലീസ്

annathe

രജനീകാന്ത് നായകനാകുന്ന ‘അണ്ണാത്തെ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നവംബർ നാലിന് ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, ജാക്കി ഷ്റോഫ്, ജഗബതി ബാബു, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

സംഗീതം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് റൂബൻ, ആർട്ട് മിലൻ.