Saturday 11 September 2021 12:42 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് മാസ് ഗെറ്റപ്പിൽ തലൈവർ: ‘അണ്ണാത്തെ’ മോഷൻ പോസ്റ്റർ എത്തി

annathe

രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ മോഷൻ പോസ്റ്റർ എത്തി. നവംബർ നാലിന് ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

ജാക്കി ഷ്റോഫ്, ജഗബതി ബാബു, നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. സംഗീതം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ.