Tuesday 26 October 2021 10:12 AM IST : By സ്വന്തം ലേഖകൻ

സൽമാനും സഹോദരീ ഭർത്താവും നേർക്കുനേർ: ‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’ ന്റെ ‌ട്രെയിലർ ഹിറ്റ്

antim

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’ ന്റെ ‌ട്രെയിലർ ഹിറ്റ്. മഹേഷ് മഞ്ജറേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മയാണ്.

ഒരു പഞ്ചാബി പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൽമാൻ. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഗ്യ ജയ്‍സ്വാള്‍, ജിഷു സെന്‍ഗുപ്‍ത, നികിതിന്‍ ധീര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി വരുണ്‍ ധവാനും എത്തുന്നു. ചിത്രം നവംബർ 26 നു തിയറ്ററുകളിലെത്തും.