Saturday 21 April 2018 03:43 PM IST : By സ്വന്തം ലേഖകൻ

‘പെപ്പെ മച്ചാൻ വേറെ ലെവലാ’; കുട്ടികള്‍ക്കൊപ്പം പന്തുകളിച്ച് ആന്‍റണി വര്‍ഗീസ്, വിഡിയോ

pepe

 അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളക്കരയില്‍ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ആന്‍റണി വര്‍ഗീസ്. തനി അങ്കമാലിക്കാരന്‍. ആന്റണിയുടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തയേറ്ററുകളില്‍ നിറഞ്ഞ കയ്യടിനേടി മുന്നേറുകയാണ്. ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വെള്ളിത്തിരയിലെ താരപരിവേഷത്തിലേക്ക് ആന്‍റണി  ഉയര്‍ന്നു ക‍ഴിഞ്ഞു.

എന്നാല്‍ ലാളിത്യവും വിനയവും ഇതുവരെ ഈ യുവതാരം കൈവിട്ടിട്ടില്ല. ഇപ്പോ‍ഴിതാ കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളിയിലെ മികവ് പുറത്തെടുക്കുന്ന ആന്‍റണി വര്‍ഗീസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘പെപ്പെ മച്ചാൻ വേറെ ലെവലാ’ എന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം. ഇതുപോലെ തന്നെയായിരിക്കണം തിരക്കുള്ള നടനായി മാറിയാലുമെന്ന് എല്ലാവരും പറയുന്നു.