Thursday 24 May 2018 10:00 AM IST : By സ്വന്തം ലേഖകൻ

‘ചങ്ങാതിമാരായാൽ ഇങ്ങനെ വേണം’; നിമിഷയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് അനു സിത്താര–വിഡിയോ

nu

വെള്ളിത്തിരയിലെ രണ്ട് മിന്നും താരങ്ങൾ . അവർ ജീവിതത്തിൽ പങ്കുവച്ച സൗഹൃദ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളായ അനു സിത്താരയും നിമിഷ സജയനുമാണ് സിനിമയ്ക്കു പുറത്തുള്ള ആ അതുല്യ സൗഹൃദത്തിനുടമകൾ.

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ നായികമാരാണ് നിമിഷ സജയനും അനു സിത്താരയും. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഇരുവരുടെയും സൗഹൃദമാണ് സോഷ്യൽ മീഡിയിലെ ഹൃദയഹാരിയായ കാഴ്ചയായത്. നിമിഷയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അനുസിത്താരയെ ആണ് വിഡിയോയിൽ കാണാനാകുക.

അതേസമയം സോഷ്യൽ മീഡിയയിലെ സ്വീകാര്യതയ്ക്കൊപ്പം ചിത്രത്തെ ചുറ്റി പറ്റി ട്രോളുകളും പിന്നാലെയുണ്ട്.

കേരളത്തിലെ ഒരു കൊലപാതകക്കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള സിനിമയാണ് മധുപാല്‍ ഒരുക്കുന്നത്. ടൊവിനോ ആണ് നായകൻ. ജീവന്‍ ജോബ് തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. സുജിത് ശങ്കര്‍, പശുപതി, ലിജോമോള്‍, സൈജു കുറുപ്പ്, സരണ്യ പൊന്‍വന്നന്‍, നെടുമുടി വേണു, ജി സുരേഷ്കുമാർ, അലൻസിയർ തുടങ്ങിയവരും സിനിമയിലുണ്ടാകും.