Wednesday 08 July 2020 02:41 PM IST : By സ്വന്തം ലേഖകൻ

‘എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളി നിൽക്കുന്നല്ലോ’! ടൈഗറിനെ ട്രോളി അനുപം ഖേർ

tiger-new-1

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ ചിത്രത്തിന് അനുപം ഖേർ നൽകിയ കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ൈവറല്‍.

സിക്സ് പായ്ക്ക് ലുക്കിലുള്ള തന്റെ പഴയൊരു ചിത്രം ടൈഗർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന്, ‘എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളിനിൽക്കുന്നല്ലോ’ എന്നാണ് അനുപം ഖേർ കമന്റിട്ടത്. ആയിരക്കണക്കിന് ആളുകളാണ് അനുപം ഖേറിന്റെ കമന്റിന് ലൈക്കുകളുമായി എത്തിയത്.