Tuesday 11 August 2020 10:01 AM IST : By സ്വന്തം ലേഖകൻ

നടി അനുപമ പഥക്ക് തൂങ്ങി മരിച്ച നിലയിൽ! പ്രൊഡക്ഷൻ കമ്പനിയിൽ നിക്ഷേപിച്ച പണം പറഞ്ഞ സമയത്ത് തിരികെ കിട്ടിയില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

anupama

ഭോജ്പുരി സിനിമകളിലെ ശ്രദ്ധേയയായ നടി അനുപമ പഥക്കിനെ മുംബെെയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.

വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുംബെെയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നൽകിയില്ലെന്നുമാണ് കുറിപ്പിലുള്ളത്.

മരിക്കുന്നതിന്റെ തലേ ദിവസം ഇവർ ഫെയ്സ്ബുക്കിൽ ലൈവ് വന്നിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ബിഹാറിൽ ജനിച്ച അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ എത്തിയത്.