Tuesday 04 May 2021 10:58 AM IST : By സ്വന്തം ലേഖകൻ

പവൻ കല്യാണിനെ സർ എന്നു വിളിച്ചില്ല: അനുപമ പരമേശ്വരനെതിരെ സൈബർ ആക്രമണവുമായി ആരാധകർ

anupama

നടി അനുപമ പരമേശ്വരനെതിരെ സൈബർ ആക്രമണവുമായി തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിന്റെ ആരാധകർ. പവൻ കല്യാണിനെ അനുപമ സർ എന്നു വിളിച്ചില്ല എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

പവൻ കല്യാണിന്റെ ‘വക്കീൽ സാബ്’ എന്ന ചിത്രം കണ്ടതിനു ശേഷം, ‘കഴിഞ്ഞ രാത്രി പ്രൈം വിഡിയോയിൽ വക്കീൽ സാബ് കണ്ടു. ശക്തമായൊരു മെസേജും പവർഫുൾ പെർഫോമൻസുമുള്ള ചിത്രം. പവൻ കല്യാൺ പ്രതിബന്ധങ്ങൾ ഭേദിച്ചിരിക്കുന്നു, മൂന്നു സ്ത്രീകഥാപാത്രങ്ങൾ കഥയെ വേറിട്ടു നിർത്തുന്നു’ എന്ന് അനുപമ ട്വീറ്റ് ചെയ്തിരുന്നു.

anupama-2

എന്നാൽ അനുപമയുടെ ട്വീറ്റിനു പിന്നാലെ, പവൻ കല്യാണിന്റെ ഫാൻസ് എത്തി സർ എന്ന് അതിസംബോധന ചെയ്യാത്തതിനെ വിമർശിച്ചകൊണ്ട് കമന്റുകൾ ഇടാൻ തുടങ്ങിയതോടെ, ‘സോ സോറി ഗയ്സ്, ഇപ്പോഴാണ് മനസ്സിലായത്, എല്ലാ സ്നേഹത്തോടെയും ആദരവോടെയും പവൻ ഗാരു’ എന്നും അനുപമ ട്വീറ്റിൽ കുറിച്ചു.