Saturday 14 December 2019 04:59 PM IST : By സ്വന്തം ലേഖകൻ

‘ആ ചെറുപ്പക്കാരെ ദൈവം അയച്ചതാണ്’! അനുഭവം പങ്കുവച്ച് അനുരാധ ശ്രീറാം: കുറിപ്പ് വൈറൽ

anuradha-new

അരുണാചല തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിച്ച ഒരു കൂട്ടം യുവാക്കളെ കുറിച്ച് ഗായിക അനുരാധ ശ്രീറാം പങ്കുവച്ച ഹൃദയം തൊടുന്ന കുറിപ്പ് വൈറൽ. ‘ആ ചെറുപ്പക്കാരെ ദൈവം അയച്ചതാണ്’ എന്ന വരിയോടെയാണ് അനുരാധ കുറിപ്പ് തുടങ്ങിയത്.

അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയിൽ കടുത്ത ചൂടിൽ ഞാൻ ആകെ തളർന്നിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒരു മണിക്കൂർ കൂടി നടക്കണമായിരുന്നു. എന്നാൽ അതിനു മുൻപേ ഞാൻ തളർന്നു വീഴുമെന്ന് ഉറപ്പായിരുന്നു. ആ സമയത്ത് ഒരുകൂട്ടം ചെറുപ്പക്കാർ അവിടേക്കു വന്നു. അവർ എല്ലാ തീർഥാടകർക്കും ഗ്ലൂക്കോസും വെള്ളവും നൽകി. അവർ എന്നെ ഒരുപാട് സഹായിച്ചു. ആ സ്നേഹവും കരുതലും കൊണ്ടാണ് ഞാൻ തീർഥാടനം പൂർത്തിയാക്കിയത് എന്ന് അനുരാധ കുറിച്ചു. കുറിപ്പിനൊപ്പം ചെറുപ്പക്കാർക്കൊപ്പമുള്ള ചിത്രങ്ങളും അവർ പങ്കുവച്ചു.