Monday 19 August 2019 03:55 PM IST : By സ്വന്തം ലേഖകൻ

ബിക്കിനിയിൽ, പുഞ്ചിരി തൂകി അനുഷ്ക! താരത്തിന്റെ ഗ്ലാമർ ചിത്രം വൈറൽ

anushka-new

തകർപ്പൻ ഗ്ലാമർ ചിത്രം പങ്കുവച്ച് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. സ്വിമ്മിങ് സ്യൂട്ടിലുള്ള തന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഉടൻ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

‘സൂര്യൻ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു’വെന്നായിരുന്നു അനുഷ്ക ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകം വൈറലായി മാറി.

ബീച്ചിൽ, ഓറഞ്ചും വെളളയും പിങ്കും ഇടകലർന്ന ബിക്കിനിയണിഞ്ഞ്, താരം പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. സൺ ഗ്ലാസ് വച്ചിട്ടുണ്ട്. ചിത്രത്തിന് ആദ്യം കമന്റിട്ടയാൾ ഭർത്താവ് വിരാട് കോഹ്ലിയാണ്. രണ്ടു ഇമോജികളിലൂടെയാണ് വിരാട് തന്റെ സന്തോഷം പങ്കുവച്ചത്.