Tuesday 16 July 2019 02:02 PM IST : By സ്വന്തം ലേഖകൻ

‘‘നിങ്ങള്‍ വിവാഹിതയാണോ, അമ്മയാണോ എന്നൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ല’’! വിവാഹത്തെക്കുറിച്ച് അനുഷ്ക പറയുന്നതിങ്ങനെ

anushka

രാജ്യത്തെ താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും. ഇന്ത്യൻ ക്രിക്കറ്റ് നായകനും ബോളിവുഡ് നായികയും തമ്മിലുള്ള വിവാഹം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

വിവാഹസമയത്ത് അനുഷ്കയ്ക്ക് പ്രായം 29 വയസ്സായിരുന്നു. സാധാരണ 30 വയസ്സിനു ശേഷം വിവാഹ ജീവിതത്തിലേക്കു കടക്കുന്ന ഹിന്ദി സിനിമാനടിമാരുടെ പതിവു രീതിയില്‍ നിന്നു വേറിട്ട്, എന്തുകൊണ്ട് മുപ്പതിനു മുന്‍പ് വിവാഹിതയായി എന്ന് ഒരു പ്രമുഖ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ അനുഷ്ക വ്യക്തമാക്കുന്നു.

‘‘സിനിമാ മേഖലയേക്കാള്‍ ഏറെ വികാസം പ്രാപിച്ചവരാണ് പ്രേക്ഷകര്‍. അഭിനേതാക്കളെ സ്ക്രീനില്‍ കാണാനാണ് അവര്‍ ഇഷ്ടപ്പെടുക. നിങ്ങള്‍ വിവാഹിതയാണോ, അമ്മയാണോ എന്നൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. 29-ാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ച് അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. അതുകൊണ്ടാണ് വിവാഹം നേരത്തേയായത്’.– അനുഷ്ക വ്യക്തമാക്കുന്നു.

‘‘വിവാഹം സ്വാഭാവിക പ്രക്രിയയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ കാണാന്‍ എനിക്കാകില്ല. വിവാഹം കഴിക്കുന്നതിനു മുമ്പായി പുരുഷന്‍മാര്‍ രണ്ടുതവണ ആലോചിക്കുന്നില്ലെങ്കില്‍, വിവാഹശേഷം ജോലിയില്‍ തുടരാൻ സ്ത്രീകള്‍ എന്തിനാലോചിക്കണം’’?.– അനുഷ്ക ചോദിക്കുന്നു.

2017 ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്കനിയില്‍ വച്ചാണ് വിരാടും അനുഷ്കയും വിവാഹിതരായത്.